കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പതിനൊന്നാമത് ബിരുദദാനചടങ്ങ് 2026 ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 10.45ന് കുഫോസ് പനങ്ങാട് ക്യാമ്പസ്സിൽ വച്ച് നടക്കും. അക്കാദമിക മികവിനൊപ്പം സാമൂഹിക ഉത്തരവാദിത്വബോധം ഉയർത്തിപ്പിടിക്കുന്ന പരിപാടിയായാണ് ബിരുദദാനചടങ്ങ് സംഘടിപ്പിക്കുന്നത്. ......
തമിഴ് സിനിമയിലെ മുൻനിര സംഗീതസംവിധായകനായ അനിരുദ്ധ് ഇപ്പോൾ തമിഴിലും തെലുങ്കിലുമായി മുൻനിര നായകന്മാർ അഭിനയിക്കുന്ന ഏഴെട്ടു ചിത്രങ്ങൾക്ക് സംഗീതം നൽകി വരികയാണ്. ഇങ്ങിനെ വളരെയധികം ബിസിയായി പ്രവർത്തിച്ചുവരുന്ന അനിരുദ്ധ് ഇടയ്ക്കിടെ ലൈവ് മ്യൂസിക് പ്രോഗ്രാം നടത്താനും സമയം കണ്ടെത്താറുണ്ട്. ......
ദോഹ: മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ (MWAQ) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
ഷാഹുൽ കോട്ടപ്പുറത്ത്
(പ്രസിഡന്റ്)താഹ ജമാൽ(സെക്രട്ടറി)ജിഷാദ് ഹൈദർ അലി(ട്രഷറർ)
റഫീഖ് മുഹമ്മദ്(വൈസ് പ്രസിഡന്റ്)ആസിഫ്(ജോയിന്റ് സെക്രട്ടറി)എന്നിവരാണ് പ്രധാനഭാരവാഹികൾ.മുഖ്യ രക്ഷാധികാരിയായി കാസിം കറുത്തക്കയെ തിരഞ്ഞെടുത്തു. ......
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യുഡിഎഫ് ക്യാമ്പിൽ സജീവമാകുന്നു. സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ ഹൈക്കമാൻഡ് നൽകിയ കർശന നിർദ്ദേശത്തെത്തുടർന്ന്, ഫെബ്രുവരി 22-ഓടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നാണ് സൂചന. ......
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തീവ്രവാദക്കേസിൽ ദേശീയ അന്വേഷണ ഏജൻസി ഒരു പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയാണ് അറസ്റ്റിലായത്. ......
കൊച്ചി: ‘സേവ് ബോക്സ്’ ആപ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടി ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ......
തിരുവനന്തപുരം: കേരള നിയമസഭാ സമുച്ചയത്തിലെ എം.എൽ.എ ഹോസ്റ്റൽ വളപ്പിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ‘പമ്പ ബ്ലോക്ക്’ ഫെബ്രുവരി 24-ന് വൈകുന്നേരം 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പഴയ കെട്ടിടം പൂർണ്ണമായും പൊളിച്ചുനീക്കി ഏകദേശം 1.16 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണിതീർത്ത ഈ ബഹുനില മന്ദിരം നിയമസഭാ അംഗങ്ങളുടെ താമസസൗകര്യത്തിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. ......
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ പുതുചലനങ്ങൾ സൃഷ്ടിക്കേണ്ട സന്നദ്ധ സംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് പൂർണ്ണമായും സ്തംഭനത്തിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ട നിയമങ്ങൾ പരിഷ്കരിച്ച് 'കേരള സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 2025' കൊണ്ടുവന്നെങ്കിലും, അത് നടപ്പിലാക്കാനുള്ള ചട്ടങ്ങൾ (Rules) ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
നിയമം വന്നു, പക്ഷേ വഴി അടഞ്ഞു
മലബാർ മേഖലയിലെ 1860-ലെ കേന്ദ്ര നിയമവും തിരുവിതാംകൂർ-കൊച്ചിയിലെ 1955-ലെ നിയമവും ഏകീകരിച്ച് 2025 നവംബറിലാണ് പുതിയ നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ......
വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുന്നതിനിടെ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം വൻതോതിൽ ശക്തിപ്പെടുത്തി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 50-ലധികം യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് വിന്യസിച്ചതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ......
കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയത്. ......